'നിയമം കയ്യിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അധികാരമില്ല'; വിജയ് പി നായരെ മര്‍ദിച്ചവര്‍ക്ക് എതിരെ നടപടി വേണം; മനുഷ്യാവകാശ കമ്മീഷന്‍

സ്ത്രീകളെ അപമാനിച്ച് വീഡിയോ ചെയ്ത അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ചവര്‍ക്ക് എതിരെ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
'നിയമം കയ്യിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അധികാരമില്ല'; വിജയ് പി നായരെ മര്‍ദിച്ചവര്‍ക്ക് എതിരെ നടപടി വേണം; മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച് വീഡിയോ ചെയ്ത അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ചവര്‍ക്ക് എതിരെ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നിയമം കയ്യിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അധികാരമില്ല. യൂട്യൂബര്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. 

അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനല്‍ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. അതേ സമയം, ക്രിമിനല്‍ കുറ്റകൃത്യത്തില്‍  ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാന്‍ കോടതിക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നും ഉത്തരവില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ്  കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 

സ്ത്രീകളെ അപമാനിച്ച് വീഡിയോ ചെയ്തതില്‍ പ്രതിഷേധിച്ച്, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് വിജയ് പി നായരെ മര്‍ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തത്. നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തിനാലാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഇവരുടെ വിശദീകരണം. പിന്നാലെ വിജയ് പി നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും എതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com