വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യം, ഒട്ടും പ്രതീക്ഷിച്ചില്ല, അപ്പീല്‍ പോവണം: കുഞ്ഞാലിക്കുട്ടി 

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതിവിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യം, ഒട്ടും പ്രതീക്ഷിച്ചില്ല, അപ്പീല്‍ പോവണം: കുഞ്ഞാലിക്കുട്ടി 

മലപ്പുറം: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ട പ്രത്യേക കോടതി വിധിക്കെതിരെ അന്വേഷണ ഏജന്‍സി നിര്‍ബന്ധമായി അപ്പീല്‍ പോവേണ്ടതാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധി. അതിനാല്‍ അന്വേഷണ ഏജന്‍സി നിര്‍ബന്ധമായി അപ്പീല്‍ പോവേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കുറ്റവിമുക്തമാക്കിയ കോടതിവിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് നടന്നതെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞതാണ് . മാത്രമല്ല അന്വേഷണ ഏജന്‍സി കുറ്റക്കാരെ പോയിന്റ് ഔട്ട് ചെയ്തതുമാണ്. എല്ലാവരെയും വെറുതെ വിടുന്ന വിധി ഒട്ടും പ്രതീക്ഷിച്ചതല്ല. വൈകി വരുന്ന വിധി തന്നെ ന്യായമല്ല. അത് നിയമത്തിലെ പ്രാഥമിക പാഠമാണ്. അങ്ങനെ വൈകി വിധി വന്നപ്പോള്‍ എല്ലാവരെയും വെറുതെ വിടുകയും ചെയ്തു. ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധി. പള്ളി ഇപ്പോഴും അവിടെ ഉണ്ടെന്ന് പറയുന്നതിന് തുല്യമാണത്. അന്വേഷണ ഏജന്‍സി നിര്‍ബന്ധമായും അപ്പീല്‍ പോവേണ്ടതാണ്. ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തില്‍ നീതിയും ന്യായവും നിലനില്‍ക്കുന്നുവെന്ന് ലോകത്തിനു മുന്നില്‍ കാണിക്കേണ്ടതുണ്ട്. പള്ളി അക്രമത്തില്‍ തകര്‍ത്തതാണ്. പ്രതികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവര്‍ ആരും തടയാന്‍ ശ്രമിച്ചിട്ടുമില്ല'- കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com