മലപ്പുറം: കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വാഴക്കാട് പഞ്ചായത്തില്‍ മാതാപിതാക്കളും മകനുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. ചെറുവായൂര്‍ കണ്ണത്തൊടി ലിമേശ്, ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമര്‍, ലീല എന്നിവരാണ് മരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 28 നാണ് കൊവിഡ് ചികിത്സയിലിരിക്കെ ലിമേശ് മരിച്ചത്. ഏപ്രില്‍ 30ന് അച്ഛന്‍ രാമര്‍ മരിച്ചു. അമ്മ ലീല ഇന്നലെയും മരണത്തിന് കീഴടങ്ങി. ഓട്ടോ ഡ്രൈവറായിരുന്നു ലിമേശ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക