ന്യായ് പദ്ധതി നടപ്പായാല്‍ കേരളത്തില്‍ ഒരു പാവപ്പെട്ടവന്‍പോലും ഉണ്ടാകില്ല; പൗരത്വ നിയമം അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ദ്ധതിയിലൂടെ മാസം 6000 രൂപ നല്‍കും. ഈ പദ്ധതി കേരളത്തിന്റെ സമ്പദ്‌രംഗത്തെ മാറ്റി മറിക്കും.
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

കോഴിക്കോട്: ന്യായ്പദ്ധതി നടപ്പായാല്‍ കേരളത്തില്‍ ഒരു പാവപ്പെട്ടവന്‍ പോലും ഉണ്ടാകില്ലെന്ന് രാഹുല്‍ ഗാന്ധി. പദ്ധതിയിലൂടെ മാസം 6000 രൂപ നല്‍കും. ഈ പദ്ധതി കേരളത്തിന്റെ സമ്പദ്‌രംഗത്തെ മാറ്റി മറിക്കും. കര്‍ഷകരുടെ ക്ഷേമത്തിന് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  

സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കോഴിക്കോട് കൂടരഞ്ഞിയിലെ പ്രാചാരണ പരിപാടികളില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി നേരിടും. അസമിലെ ജനങ്ങള്‍ക്കും ഇതേ ഉറപ്പ് താന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com