കൊട്ടിക്കലാശം ഒഴിവാക്കി; പണം ജനോപകാരത്തിന് മാറ്റി വയ്ക്കുമെന്ന് മാണി സി കാപ്പന്‍

ഇത്തവണ തന്റെ തെരഞ്ഞെടുപ്പ് പ്രചാണത്തിന് കൊട്ടിക്കലാശം വേണ്ടെന്ന് പാലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍
മാണി സി കാപ്പന്‍/ഫയല്‍
മാണി സി കാപ്പന്‍/ഫയല്‍


പാലാ: ഇത്തവണ തന്റെ തെരഞ്ഞെടുപ്പ് പ്രചാണത്തിന് കൊട്ടിക്കലാശം വേണ്ടെന്ന് പാലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാന്‍ തീരുമാനിച്ചതായി മാണി സി കാപ്പന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലാ. കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പം മത്സരിച്ച കാപ്പന്‍ ഇത്തവണ യുഡിഎഫ് ക്യാമ്പിലാണ്. അദ്ദേഹത്തിന്റെ എതിര്‍ കക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലും എത്തി. ഇരുമുന്നണികളും അഭിമാനപ്പോരട്ടമായാണ് മത്സരത്തെ കണക്കാക്കുന്നത്. 

മാണി സി കാപ്പന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


പ്രിയ പാലാക്കാരെ
ഏതൊരു തെരഞ്ഞെടുപ്പിന്റെയും പ്രചാരണഘട്ടത്തിലെ അവസാന നടപടി എന്ന നിലയില്‍ ആണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യ പ്രചാരണങ്ങള്‍ക്ക് അന്ത്യം കുറിക്കുക എന്നിതിലുപരി ഓരോ സ്ഥാനാര്‍ത്ഥിയുടെ ശക്തിയും കരുത്തും ജനസ്വാധീനവും തെളിയിക്കപെടും എന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയ കൂടി ആണ് കൊട്ടിക്കലാശം. 

പതിവിനു വിപരീതമായി ഇത്തവണ എന്റെ പ്രചരണത്തിന്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുക ആണ്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി  ദിവസങ്ങളില്‍ പരസ്യ പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തില്‍ ആര്‍ഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം.ഈ തീരുമാനം നമ്മുടെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും  വിനീതമായി അഭ്യര്‍ത്ഥിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com