ബിജെപിക്കെതിരെ പോസ്റ്റർ; കർഷക സമരനേതാവിന് മർദനം

കർഷകവിരുദ്ധ നിലപാടെടുക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന പോസ്റ്ററുകൾ ഒട്ടിക്കുകയായിരുന്നു ബിജു
കെ.വി.ബിജു
കെ.വി.ബിജു

തിരുവനന്തപുരം; കർഷക സമരനേതാവ് കെ.വി.ബിജുവിനെ ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി. ബിജെപിക്കെതിരെ പോസ്റ്റർ ഒട്ടിക്കുന്നതിനിടെയാണ് ബിജുവിന് നേരെ ആക്രമണമുണ്ടായത്. തിരുവനന്തപുരം വഞ്ചിയൂരിൽ വച്ചാണ് സംഭവം. 

കർഷകവിരുദ്ധ നിലപാടെടുക്കുന്ന ബിജെപിക്ക് വോട്ട് നൽകരുതെന്ന പോസ്റ്ററുകൾ ഒട്ടിക്കുകയായിരുന്നു ബിജു. അതിനിടെ സംഘടിച്ചെത്തിയ ബിജെപി പ്രവർത്തകർ തങ്ങളെ മർദിച്ചുവെന്നും ഫോൺ പിടിച്ചുവാങ്ങിയെന്നും ബിജു പറയുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ബിജു പറഞ്ഞു.രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോർഡിനേറ്ററാണ് അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com