ജോസ് കെ മാണി കുലംകുത്തി, മറുപടി പോളിങ് ബൂത്തില്‍; പാലായില്‍ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2021 11:34 AM |
Last Updated: 01st April 2021 11:34 AM | A+A A- |
ജോസ് കെ മാണി / ഫയല്‍ ചിത്രം
കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍. ജോസ് കെ മാണി കുലംകുത്തിയാണെന്നും പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ അത് ഓര്‍ക്കണമെന്നും പറയുന്ന പോസ്റ്ററുകള്‍ സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പതിച്ചിരിക്കുന്നത്.
കയ്യെഴുത്തു പോസ്റ്ററുകളാണ് പാലായുടെ പല ഭാഗത്തും പതിച്ചിരിക്കുന്നത്. ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പോസ്റ്ററുകളില്‍ പറയുന്നു. പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ കൗണ്‍സിലര്‍മാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം ഇരുപാര്‍ട്ടികളും വിളിച്ചുചേര്‍ത്തിരുന്നു. യാതൊരു പ്രകോപനത്തിലേക്കും പോകരുതെന്ന് ഈ യോഗങ്ങളില്‍ കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.