കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം

വന്ന് പോയതറിയാത്ത കോവിഡ് കേസുകള്‍; ആലപ്പുഴ മുന്‍പില്‍; ആരോഗ്യവകുപ്പിന്റെ പഠനം

ആലപ്പുഴയിൽ രോ​ഗ​പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത 753 പേ​രി​ൽ​ നി​ന്ന്​ പൊ​തു​വാ​യി സ്വീ​ക​രി​ച്ച സാ​മ്പി​ളു​ക​ളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം


തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് തിരിച്ചറിയാതെ പോവുന്ന കോവിഡ് കേസുകളുടെ എണ്ണം കൂടുതലാണെന്ന് വ്യക്തമാക്കി ആരോ​ഗ്യവകുപ്പിന്റെ പഠനം. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിരിക്കുന്നത്. 

ആലപ്പുഴയിൽ രോ​ഗ​പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത 753 പേ​രി​ൽ​ നി​ന്ന്​ പൊ​തു​വാ​യി സ്വീ​ക​രി​ച്ച സാ​മ്പി​ളു​ക​ളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇതിൽ 15.4 ശ​ത​മാ​നം പേ​ർ​ക്കാ​ണ്​ രോ​ഗം വ​ന്നു​പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റ​വും കു​റ​വ്​ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയത് ​ഇടു​ക്കി​യി​ലാണ്.

ഇടുക്കിയിൽ ശേഖരിച്ച 419 പേ​രു​ടെ സാ​മ്പി​ളു​ക​ളി​ൽ 5.96 ശ​ത​മാ​നം പേ​രി​ലാണ് കോ​വി​ഡ്​ വ​ന്നു​പോ​യ​തിന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യത്. കോവിഡ് ബാധിതരായിട്ടും അത് അറിയാതെ പോയ രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്.

മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചാ​ണ് മാ​ർ​ച്ചി​ൽ ആരോ​ഗ്യ​വ​കു​പ്പ്​ പ​ഠ​നം ന​ട​ത്തി​യ​ത്. 41-50 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണ് കോ​വി​ഡ്​ വ​ന്നു​പോ​യ​ത​റി​യാ​ത്ത​വ​ർ കൂ​ടു​ത​ലും. ​ ഈ ​പ്രാ​യ​ക്കാ​രി​ൽ​നി​ന്ന്​ 3090 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 365 പേ​ർ​ക്ക്​ രോ​ഗം വ​ന്ന​താ​യി ക​ണ്ടെ​ത്തി.

സ്​​ത്രീ​ക​ളി​ലാ​ണ് പു​രു​ഷ​ന്മാ​രെ​ക്കാ​ൾ ​ രോ​ഗം വ​ന്നു​പോ​യ​ത്​ ഏ​റെ​യും. ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ൽ 642 സ്​​ത്രീ​ക​ളും 755 പു​രു​ഷ​ന്മാ​രു​മാ​ണ്​ ​ പോ​സി​റ്റി​വാ​യു​ണ്ടാ​യി​രു​ന്ന​ത്. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ പൊ​ലീ​സു​കാ​രാ​ണ്​ മു​ന്നി​ൽ. 790 പേ​രു​ടെ സാ​മ്പി​ളു​ക​ളി​ൽ 121 പേ​രി​ലാ​ണ്​ രോ​ഗ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com