എന്തുകൊണ്ടാണ് കേരളത്തില്‍ ലൗ ജിഹാദിനെതിരായ നിയമം നടപ്പാക്കാത്തത്; യോഗി ആദിത്യനാഥ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2021 03:28 PM |
Last Updated: 01st April 2021 03:28 PM | A+A A- |
അടുരില്‍ റോഡ് ഷോയ്ക്കിടെ യോഗി ആദിത്യനാഥ് സംസാരിക്കുന്നു / ചിത്രം ഫെയസ്ബുക്ക്
പത്തനംതിട്ട: ലൗ ജിഹാദ് തടയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും എന്തു കൊണ്ടാണ് കേരളത്തില്‍ ലൗ ജിഹാദ് നിരോധന നിയമം നടപ്പാക്കാത്തതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് ഇതിനകം തന്നെ വിധി നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് വളരാന്‍ വേദിയൊരുക്കുന്നത് പിണറായി വിജയനണ്. തീവ്ര സംഘടനകളുമായി സിപിഎമ്മിന്റെ അവിശുദ്ധ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുമെന്നും യോഗി ആരോപിച്ചു. മുഖ്യമന്ത്രി ജോലി കൊടുക്കുന്നത് പ്രിയപ്പെട്ടവര്‍ക്കും പാര്‍ട്ടി നോക്കിയുമാണ്. പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് ഇവിടെ തൊഴിലില്ല. ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകരേയും മത്സ്യത്തൊഴിലാളികളേയും വഞ്ചിച്ചുവെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും യഥാര്‍ഥ വികസനം കേരളത്തിലില്ല. സ്വര്‍ണക്കടത്തിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെങ്കില്‍ മറ്റു മന്ത്രിമാരുടെ ഓഫിസിന്റെ സ്ഥിതി എന്താണെന്നും അദ്ദേഹം ചോദിച്ചു. അടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതായിരുന്നു യുപി മുഖ്യമന്ത്രി.