എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കോവിഡ്; പത്തനാപുരത്തെ പ്രചാരണം നിര്‍ത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 05:39 PM |
Last Updated: 02nd April 2021 05:45 PM | A+A A- |
പത്തനാപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജിതിന്‍ ദേവ്
കൊല്ലം: പത്തനാപുരം എന്‍ഡിഎ സ്ഥാനാര്‍ഥി ജിതിന്‍ ദേവിന് കേവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് സ്ഥാനാര്‍ഥി പ്രചാരണം നിര്‍ത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനാര്‍ഥിക്ക് വൈറസ് സ്ഥിരീകരിച്ചത്. നേരത്തെ പത്താനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെബി ഗണേഷ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.