സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം; പിടിച്ച ശമ്പളം കിട്ടാന്‍ വൈകും

ഏപ്രിൽ മുതൽ 5 തവണയായി നൽകുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മേയ് മുതൽ 5 ഗഡുക്കളായി നൽകുമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ശമ്പളത്തിൽ നിന്ന് പിടിച്ച തുക തിരികെ കിട്ടാൻ സർക്കാർ ജീവനക്കാർ ഇനിയും കാത്തിരിക്കണം. ഏപ്രിൽ മുതൽ 5 തവണയായി നൽകുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മേയ് മുതൽ 5 ഗഡുക്കളായി നൽകുമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 

ശമ്പള വർധന ഉൾപ്പെടെ നടപ്പാകുന്നതിനാൽ ഈ മാസം സെർവറിൽ ഉണ്ടാകാനിടയുള്ള തിരക്കും മറ്റും കണക്കിലെടുത്താണിത് എന്നാണ് മന്ത്രിയുടെ വിശദീകരണം. ട്രഷറികൾ ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ പ്രവർത്തിക്കും. ജീവനക്കാർക്കു നിയന്ത്രിത അവധി അനുവദിച്ചിട്ടുണ്ട്. ശമ്പള –പെൻഷൻ വിതരണം മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com