പിണറായിക്ക് തുടര്‍ഭരണമില്ല ; യുഡിഎഫ് 78-80 സീറ്റ് നേടുമെന്ന് സര്‍വേഫലം ; വടക്കന്‍ കേരളത്തിലും കുതിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 09:45 AM |
Last Updated: 02nd April 2021 09:45 AM | A+A A- |

കോണ്‍ഗ്രസ് കൊടികള്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 78-80 സീറ്റ് നേടുമെന്ന് സര്‍വേഫലം. സിസെറോ-ആര്‍ജിഐഡിഎസ് സര്‍വേയാണ് യുഡിഎഫ് അധികാര്തതില്‍ വരുമെന്ന് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 60-62 സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം പറയുന്നു.
വോട്ട് വിഹിതം കൂടുമെങ്കിലും എന്‍ഡിഎയ്ക്ക് സീറ്റ് ലഭിക്കില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ കേരളത്തില്‍ യുഡിഎഫിന് 20, എല്‍ഡിഎഫിന് 19 സീറ്റുകള്‍ ലഭിക്കും. മധ്യകേരളത്തില്‍ യുഡിഎഫിന് 25 ഉം, എല്‍ഡിഎഫിന് 16 സീറ്റുകളും ലഭിക്കും.
വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് 35, എല്‍ഡിഎഫിന് 25 സീറ്റുകളുമാണ് സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 42 ശതമാനവും എല്‍ഡിഎഫിന് 39 ശതമാനവും എന്‍ഡിഎയ്ക്ക് 15 ശതമാനവും വോട്ടുവിഹിതം ലഭിക്കും. 7000 വ്യക്തികളോട് 21 ചോദ്യങ്ങല്‍ ചോദിച്ചുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേഫലം.