ലുലു മാളിൽ തുണിസഞ്ചിയിൽ പൊതിഞ്ഞ നിലയിൽ തോക്ക്; കൈമാറേണ്ട നേതാക്കളുടെ പേരുള്ള കത്ത്, വൃദ്ധന് വേണ്ടി അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2021 07:56 PM |
Last Updated: 03rd April 2021 07:56 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ലുലു മാളില്‍ നിന്ന് ഉപേക്ഷിച്ച തോക്കും വെടിയുണ്ടകളും കണ്ടെത്തി. തോക്ക് കൈമാറേണ്ട നേതാക്കളുടെ വിവരങ്ങളും ഇതിനൊപ്പമുണ്ടായിരുന്നു. സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയില്‍ നിന്നാണ് തോക്കും വെടിയുണ്ടകളും പൊതിഞ്ഞ തുണിസഞ്ചി കണ്ടെത്തിയത്.
ട്രോളി വൃത്തിയാക്കിയ സ്റ്റാഫാണ് തോക്ക് ആദ്യം കണ്ടത്. ഒരു വൃദ്ധനാണ് തോക്ക് ഉപേക്ഷിച്ചത് എന്നാണ് സൂചന. ഇയാളെയും വന്ന കാറും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ട്രോളിയ്ക്ക് സമീപത്ത് വൃദ്ധന്‍ നില്‍ക്കുന്ന സിസിടി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.