പി സി ജോര്‍ജിനെ പുറത്താക്കിയതായി കേരള ജനപക്ഷം; യുഡിഎഫിന് പിന്തുണ

കേരള ജനപക്ഷം (സെക്കുലര്‍) രക്ഷാധികാരി പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള.
പി സി ജോര്‍ജ്/ഫയല്‍ ചിത്രം
പി സി ജോര്‍ജ്/ഫയല്‍ ചിത്രം

ആലപ്പുഴ: കേരള ജനപക്ഷം (സെക്കുലര്‍) രക്ഷാധികാരി പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വര്‍ക്കിങ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഭാസ്‌കരപിള്ളയാണ് പുതിയ ചെയര്‍മാന്‍.

മാര്‍ച്ച് ഏഴിന് കേരള ജനപക്ഷം (സെക്കുലര്‍) പിളര്‍ന്നിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ഇ കെ ഹസന്‍കുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളര്‍ന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്. നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുന്ന പി സി ജോര്‍ജിന്റെ നടപടിയില്‍ പ്രതിഷേഷിച്ചാണ് പിളര്‍പ്പ് എന്നായിരുന്നു വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com