ഇരട്ട വോട്ടു തടയണം; യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2021 01:09 PM |
Last Updated: 03rd April 2021 01:09 PM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍
കൊച്ചി: തിരഞ്ഞെടുപ്പില്‍ ക്രമക്കേട് തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍. ഇരട്ട വോട്ടു തടയണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.
ഇരട്ടവോട്ടുകള്‍ തടയുന്നതിനായി എല്ലാ പോളിങ്ബൂത്തിലും വീഡിയോഗ്രാഫി നിര്‍ബന്ധമാക്കണമെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഹര്‍ജി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും വോട്ടുള്ളവരുണ്ട്. അവര്‍ ഇരു സംസ്ഥാനങ്ങളിലും വോട്ട് ചെയ്യുന്നത് തടയണമെന്നാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. വോട്ടെടുപ്പു ദിവസം ചെക്ക്‌പോസ്റ്റുകള്‍ അടച്ചിടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യമുണ്ട്.
ഹര്‍ജികള്‍ ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക സിറ്റിങ്ങില്‍ ഹര്‍ജികള്‍ കോടതി പരിഗണിക്കും.