'പിശാച് ഭദ്രകാളിയെ പിടിക്കാന്‍ വരുന്നു' ; ഇഡിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

കടമെടുത്ത് കടമെടുത്ത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സമ്പദ്ഘടന തകര്‍ത്തുവെന്ന് നിര്‍മ്മല സീതാരാമന്‍
നിര്‍മ്മല സീതാരാമന്‍/ഫയല്‍ ചിത്രം
നിര്‍മ്മല സീതാരാമന്‍/ഫയല്‍ ചിത്രം

മലപ്പുറം : പിശാച് ഭദ്രകാളിയെ പിടിക്കാന്‍ വരികയാണോയെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഭദ്രകാളി അതിന്റെ ജോലി ചെയ്യും. പിശാചിന് പോകേണ്ടി വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇഡിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടിയെ പരിഹസിച്ചാണ് കേന്ദ്രധനമന്ത്രി രംഗത്തുവന്നത്. 

സ്വര്‍ണക്കടത്ത് ആരോപണം നിങ്ങളുടെ ഓഫീസിനെതിരെയാണ് വന്നത്. സ്വര്‍ണക്കടത്തില്‍ വിദേശികള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സി നിശ്ചയമായും അന്വേഷണം നടത്തും. ഒരാള്‍ക്കും എന്റെ ഓഫീസില്‍ കള്ളക്കടത്ത് നടത്തിയെന്ന് പറയാനാകുമോ എന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍ വെല്ലുവിളിച്ചു. 

ഒരാള്‍ക്കും പറയാനാകില്ല. കൊറോണയ്ക്ക് മുമ്പും ഏറ്റവും കൂടുതല്‍ കടമെടുത്ത സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണിത്. കടമെടുത്ത് കടമെടുത്ത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ സമ്പദ്ഘടന തകര്‍ത്തുവെന്നും നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com