ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തെന്ന പരാതി: ബിഎല്‍ഒയ്ക്ക് സസ്‌പെന്‍ഷന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബിഎല്‍ഒ കെ പ്രമോദ് കുമാറിനെ സസ്‌പെന്റ് ചെയ്തു.
രമേശ് ചെന്നിത്തല‌
രമേശ് ചെന്നിത്തല‌

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത ബിഎല്‍ഒ കെ പ്രമോദ് കുമാറിനെ സസ്‌പെന്റ് ചെയ്തു. എല്‍ഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ ജില്ല കലക്ടറാണ് സസ്‌പെന്റ് ചെയ്തത്.

ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയോടൊപ്പം ബിഎല്‍ഒ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോ സഹിതമാണ് എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് വിഷയം പരിശോധിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന ആലപ്പുഴ ജില്ല കലക്ടര്‍ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com