റോഡിൽ പൊലിഞ്ഞത് 1239 ഇരുചക്രവാഹന യാത്രക്കാരുടെ ജീവൻ, കഴിഞ്ഞവർഷം 27,877 അപകടങ്ങൾ

ഏറ്റവും കൂടുതൽ മരിച്ചതും ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവരാണ്.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കൊച്ചി; ലോക്ക്ഡൗണിൽ മാസങ്ങളോളം റോഡുകൾ അടഞ്ഞു കിടന്നെങ്കിലും കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ കുറവൊന്നുമുണ്ടായില്ല. 27,877 അപകടങ്ങളാണ് കഴിഞ്ഞ വർഷമുണ്ടായത് എന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിൽ 11,831 എണ്ണവും ബൈക്ക് -സ്കൂട്ടർ അപകടങ്ങളാണ്. 

ഏറ്റവും കൂടുതൽ മരിച്ചതും ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവരാണ്. അപകടങ്ങളിൽ 1239 പേർ മരിക്കുകയും ചെയ്തു. 7729 കാർ അപകടങ്ങളിലായി 614 പേരും മരിച്ചിട്ടുണ്ട്. 2458 ഓട്ടോറിക്ഷാ അപകടങ്ങളും 1192 ലോറി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, ലോക്ഡൗൺമൂലം ബസ്സപകടങ്ങളിൽ കുറവ് വന്നിട്ടുണ്ട്‌. 713 സ്വകാര്യബസ് അപകടങ്ങളും 296 കെ.എസ്.ആർ.ടി.സി. അപകടങ്ങളുമാണ് നടന്നിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com