ധർമടം ചെങ്കടൽ; ഇളക്കി മറിച്ച് മുഖ്യമന്ത്രിയുടെ റോഡ് ഷോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 07:06 PM |
Last Updated: 04th April 2021 07:06 PM | A+A A- |
വീഡിയോ ദൃശ്യം
കണ്ണൂർ: പരസ്യ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. മണ്ഡലത്തെ ചെങ്കടലാക്കിയാണ് റോഡ് ഷോ അരങ്ങേറിയത്. അദ്ദേഹത്തിന് പിന്തുണയുമായി ചലച്ചിത്ര താരങ്ങളും റോഡ് ഷോയിൽ അണിനിരന്നു.
ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ, പ്രകാശ് രാജ് എന്നിവരടങ്ങിയ വലിയ താര നിര തന്നെ റോഡ് ഷോയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് പിന്തുണയായി എത്തി. കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്നലെ വൈകിട്ട് പിണറായിക്ക് പിന്തുണയുമായി സംഘടിപ്പിക്കപ്പെട്ട കലാസന്ധ്യയിൽ സിതാര കൃഷ്ണകുമാർ, ടിഎം കൃഷ്ണ, പുഷ്പാവതി എന്നിങ്ങനെ നിരവധി കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അണിനിരന്നിരുന്നു.