പിജെ എന്ന പേരില്‍ വ്യാജ നോട്ടീസ് വിതരണം, ഇനിയും പ്രത്യക്ഷപ്പെടാം; ജാഗ്രത വേണമെന്ന് പി ജയരാജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 09:46 PM |
Last Updated: 04th April 2021 09:49 PM | A+A A- |

പി ജയരാജന്‍/ഫയല്‍
കണ്ണൂര്‍: പിജെ എന്ന പേരില്‍ വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്യുന്നതായി സിപിഎം നേതാവ് പി ജയരാജന്‍. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
യുഡിഎഫ് കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്.എല്‍ ഡി എഫിന് ലഭിച്ച പൊതു അംഗീകാരം യുഡിഎഫിനെയും ബിജെപിയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്.തങ്ങളുടെ വോട്ട് പോലും ചോര്‍ന്ന് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന ആശങ്കയിലാണ് അവര്‍.ഇത്തരമൊരു സാഹചര്യത്തിലാണ് വലതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ പിജെ എന്ന പേരിലും മറ്റും അജ്ഞാത നോട്ടീസുകള്‍ അച്ചടിച്ചിറക്കി ഇടതുപക്ഷ ബന്ധുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതെന്ന് പി ജയരാജന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ദിവസം വരെ ഇത്തരം നോട്ടീസുകള്‍ ഇനിയും പ്രത്യക്ഷപ്പെടാം.ഇക്കാര്യത്തില്‍ ജനങ്ങളാകെ കരുതിയിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.തുടര്‍ഭരണം ലഭിക്കാന്‍ പോവുന്ന ഈ ചരിത്ര നിമിഷത്തില്‍ ഓരോരുത്തരും തങ്ങളാലാവും വിധം എല്‍ ഡി എഫിന് വോട്ട് സമാഹരിക്കാന്‍ വേണ്ടി രംഗത്തിറങ്ങണമെന്നും പി ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.