'ധാര്‍ഷ്ട്യവും വെറുപ്പുമാണ് ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍'; നേമത്ത് ആവേശത്തിരയിളക്കി രാഹുല്‍ 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ തിരുവനന്തപുരം നേമം മണ്ഡലത്തിലെ പ്രവര്‍ത്തകരെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
നേമം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി
നേമം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ തിരുവനന്തപുരം നേമം മണ്ഡലത്തിലെ പ്രവര്‍ത്തകരെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോഴിക്കോട്ടെ റോഡ് ഷോയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഹെലിപാഡില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് പൂജപ്പുരയിലെ പൊതുസേേമ്മളന വേദിയിലെത്തിയത്. നേമത്ത് അത്യന്തം ആവേശത്തോടെയാണ് രാഹുലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. 

കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുല്‍ ഗാന്ധി നേമത്ത് പറഞ്ഞു. ബിജെപിയും ആര്‍എസ്എസും കേരളത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നു. ബിജെപിക്ക് ഇടതുപക്ഷത്തോട് എതിര്‍പ്പില്ല. കോണ്‍ഗ്രസിനെ ഇല്ലാതാക്കലാണ് അവരുടെ ലക്ഷ്യം. ധാര്‍ഷ്ട്യവും വെറുപ്പുമാണ് ഇടതുപക്ഷത്തിന്റെ ആശയങ്ങളെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

നോട്ട് നിരോധനം എന്നത് ഒരു വൈകുന്നേരം കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്. രാജ്യത്തെ ആരെയും കേള്‍ക്കാതെയാണ് പ്രധാനമന്ത്രി ആ തീരുമാനം എടുത്തത്. ജി എസ് ടി യും അങ്ങനെ തന്നെ. ഡല്‍ഹിയില്‍ ഇപ്പോള്‍ എന്ത് കൊണ്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്? കോവിഡ് കാലത്ത് ലോക്ഡൗണും ഒരു മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചു. ഇതില്‍ ധാര്‍ഷ്ട്യം മാത്രമാണുള്ളത്. ഇത് പോലെയാണ് ഇടത് മുന്നണിയും ചെയ്യുന്നത്. 

പ്രധാനമന്ത്രി ഒരിക്കലും സിപിഎം മുക്ത ഭാരതമെന്നോ കേരളമെന്നോ പറയുന്നത് കേള്‍ക്കുന്നില്ല. ഇ ഡി യെ മറ്റ് സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ കേരളത്തില്‍ അവര്‍ നിശബ്ദരാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുക മാത്രമാണ് ലക്ഷ്യം. കേരളം എന്നത് ഒരാശയമാണ്. അത് പോലെയാണ് കോണ്‍ഗ്രസ്. ബിജെപിയും ആര്‍എസ്എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്. അവര്‍ക്ക് ധാര്‍ഷ്ട്യമാണുള്ളത്. യു ഡി എഫ് മുഖ്യമന്ത്രി വന്നാല്‍ തൊഴിലിന് വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തേണ്ടി വരില്ല. ജോലി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യു ഡി എഫ് മന്ത്രി രാജി വയ്ക്കും. യു ഡി എഫ് മുഖ്യമന്ത്രിക്ക് മനുഷ്യരുടെ വേദന മനസിലാകും. എന്നാല്‍ ഇടത് മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com