ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം രാഹുലിന്റെ ഉച്ചഭക്ഷണം; വീഡിയോ കോളില്‍ പ്രിയങ്ക, ഹൃദ്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 03:01 PM |
Last Updated: 04th April 2021 03:12 PM | A+A A- |
രാഹുല്‍ ഗാന്ധി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ നിന്ന്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ചത് കല്‍പ്പറ്റയിലെ ജീവന്‍ ജ്യോതി ചീല്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു.
കുട്ടികള്‍ക്ക് അരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ പ്രിയങ്ക ഗാന്ധി വീഡിയോ കോളിലെത്തി. പ്രിയങ്കയെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് ഇരട്ടി സന്തോഷം.
എന്തൊക്കെയാണ് കഴിക്കാനുള്ളതെന്ന് പ്രിയങ്ക കുട്ടികളോട് ചോദിച്ചു. ആവേശത്തോടെ കുട്ടികള്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തി. ഇതെന്റെ പുതിയ കൂട്ടുകാരാണെന്ന് രാഹുല്‍ പ്രിയങ്കയോട് പറയുന്നതും വീഡിയോയില്‍ കാണാം. രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.