സ്ഥാനാര്‍ഥിയുടെ വീടിന് മുന്നില്‍ കൂടോത്രം; വാഴയില്‍ പൊതിഞ്ഞ് 3 മുട്ടകള്‍; വിവാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 09:02 AM |
Last Updated: 05th April 2021 09:02 AM | A+A A- |
കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ / ചിത്രം ഫെയ്‌സ്ബുക്ക്
കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ ദുരൂഹസാഹചര്യത്തില്‍ മുട്ടകള്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ 3 മുട്ടകള്‍ രാവിലെയാണ് കണ്ടെത്തിയത്. ഒന്നില്‍ ശത്രു എന്നും മറ്റേതില്‍ ഓം എന്നും വരച്ചിട്ടുണ്ട്. ഒരു മുട്ടയില്‍ ചുവന്ന നൂല്‍ ചുറ്റി വരഞ്ഞിട്ടുണ്ട്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മുട്ടവിവാദവും ഏറെ ചര്‍ച്ചയായി. ഇത് അവഗണിക്കപ്പെടേണ്ട വിഷയമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും ഉല്ലാസ് കോവൂര്‍ പറഞ്ഞു.