ഐഎസ്ആര്‍ഒ കേസ്: അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍, അടുത്തയാഴ്ച കേള്‍ക്കും

നമ്പി നാരായണന്‍/ഫയല്‍
നമ്പി നാരായണന്‍/ഫയല്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സമിതിയുടെ റിപ്പോര്‍ട്ട് അടിയന്തരമായി പരിഗണനയ്ക്ക് എടുക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥന സുപ്രീം കോടതി നിരസിച്ചു. വിഷയം പ്രാധാന്യമുള്ളതാണെന്നും എന്നാല്‍ അടിയന്തരമായി കേള്‍ക്കേണ്ടത് അല്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ട് അടുത്തയാഴ്ച കോടതി പരിഗണിക്കും.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സമിതി റിപ്പോര്‍ട്ട് അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്. ഇതൊരു ദേശീയ പ്രശ്‌നമാണെന്ന്, കേസ് മെന്‍ഷന്‍ ചെയ്തുകൊണ്ട് തുഷാര്‍ മേത്ത പറഞ്ഞു. 

പ്രാധാന്യമുള്ള വിഷയം തന്നെയാണെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസ്, ഇത് അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്നു കരുതുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു. അടുത്തയാഴ്ച കേസ് പരിഗണിക്കാമെന്ന് സോളിസിറ്റര്‍ ജനറലിന്റെ ബെഞ്ച് അറിയിച്ചു.

2018 സെപ്റ്റംബറിലാണ് മുന്‍ ജഡ്ജി ജസ്റ്റിസ് ഡികെ ജയിനിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഓരോ പ്രതിനിധികളും സമിതിയിലുണ്ട്. 

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ ആയിരുന്ന നമ്പി നാരായണനെ പീഡിപ്പിക്കുകയും അപമാനത്തിലേക്കു തള്ളിവിടുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നിര്‍ദേശിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍ദേശിക്കാനാണ് സമിതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com