തലശേരിയില്‍ മന:സാക്ഷി വോട്ടിന് ബിജെപി ആഹ്വാനം

എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത തലശ്ശേരി മണ്ഡലത്തില്‍ മന:സാക്ഷി വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് ബിജെപി
ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം

കണ്ണൂര്‍: എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാത്ത തലശ്ശേരി മണ്ഡലത്തില്‍ മന:സാക്ഷി വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ച് ബിജെപി. സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീര്‍ പിന്തുണ നിരസിച്ചതോടെയാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. 

ബിജെപി പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ച് നശിപ്പിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സിപിഎമ്മെന്നും സംഘടനാപരമായി ഇല്ലാതാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പറഞ്ഞുഅതിനാലാണ് ഇരുപാര്‍ട്ടികളുടെയും മുന്നണികള്‍ക്കെതിരായ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

നസീറിനെ കൂടാതെ എല്‍ഡിഎഫ്., യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. മന:സാക്ഷിവോട്ടു ചെയ്യാനും നോട്ടയ്ക്ക് വോട്ടുചെയ്യാനും നിര്‍ദേശിക്കുന്നത് വിമര്‍ശനത്തിനിടയാക്കുമെന്ന അഭിപ്രായം ബിജെപിയിലുണ്ടായി. തുടര്‍ന്നാണ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com