കെകെ രമയുടെ പ്രചാരണത്തിനായി വിഎസിന്റെ ചിത്രങ്ങള്‍; പരാതിയുമായി എല്‍ഡിഎഫ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 12:05 PM |
Last Updated: 05th April 2021 12:06 PM | A+A A- |

ഫയല്‍ ചിത്രം
കോഴിക്കോട്:നിയമസഭാ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് - ആര്‍എംപി പോരാട്ടം നടക്കുന്ന വടകരയില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ കെകെ രമയെ സന്ദശിക്കുന്ന പഴയ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി പരാതി. ഇതിനെതിരെ വടകര എല്‍ഡിഎഫ് മണ്ഡലം കമ്മറ്റി തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി.
നേരത്തെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു വിഎസ് -ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയെ സന്ദര്‍ശിച്ചത്. ഈ തെരഞ്ഞടുപ്പ് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. അന്നത്തെ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് ആര്‍എംപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
ചിത്രങ്ങള്‍ ഫ്‌ലക്‌സ് ബോര്‍ഡുകളായി മണ്ഡലത്തിന്റെ പലയിടത്തും ഉപയോഗിക്കുന്നുണ്ടെന്നും ലഘുലേഖകളില്‍ ചിത്രത്തിനൊപ്പം വിദ്വേഷപരാമശങ്ങളുണ്ടെന്നുമാണ് എല്‍ഡിഎഫ് പരാതി. ഇത് സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ ചിത്രങ്ങള്‍ക്ക് ഒപ്പം അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവായിരുന്ന എം കെ കേളുവിന്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.