സിപിഎം പിന്തുണ വേണ്ട; മഞ്ചേശ്വരത്ത് ഒറ്റയ്ക്ക് ജയിക്കാനാവും; മുല്ലപ്പള്ളിയെ തള്ളി ഉമ്മന്‍ചാണ്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 10:21 AM |
Last Updated: 05th April 2021 10:21 AM | A+A A- |
ഫയല്‍ ചിത്രം
കാസര്‍കോട്: മഞ്ചേശ്വരത്ത് സിപിഎം സഹായം ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാനാവും. അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കഴിഞ്ഞ തവണ അത് തെളിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആര്‍എസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍ഡിഎഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ സിപിഎം നിര്‍ത്തിയതുതന്നെ ബിജെപിയെ സഹായിക്കാനാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ നീക്കുപോക്കിന് തയ്യാറാകില്ലെന്ന് അറിയാമെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.