ലാവ്‌ലിന്‍ കേസ്: നാളെ പരിഗണിക്കരുതെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ

ലാവ്‌ലിന്‍ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് നാളെ പരിഗണിക്കുന്നത് മാറ്റണമെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ. കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസാണ് അപേക്ഷ നല്‍കിയത്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫ്രാന്‍സിസ് സുപ്രിംകോടതിയെ സമീപിച്ചത്.

വോട്ടെടുപ്പ് ദിവസമായ നാളെ സുപ്രീംകോടതി ലാവ്‌ലിന്‍ കേസ് പരിഗണിക്കാനിരിക്കേയാണ്, മാറ്റിവെയ്ക്കണമെന്ന് അപേക്ഷ നല്‍കിയത്. നാലാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചില്‍ നാലാമത്തെ കേസാണിത്.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഐയും വിചാരണ നേരിടണമെന്ന വിധിക്കെതിരെ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍ നായര്‍ തുടങ്ങിയ പ്രതികളും നല്‍കിയ അപ്പീലുകളും കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ നിരവധി തവണ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണക്കോടതിയും ഹൈക്കോടതിയും ഒരേ തീരുമാനമെടുത്ത കേസില്‍ ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഇടപെടുവെന്ന് നേരത്തെ ഹര്‍ജി പരിഗണിച്ച വേളയില്‍ ജസ്റ്റിസ് യു യു ലളിത് വാക്കാല്‍ പറഞ്ഞിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com