മാസ്ക് ധരിക്കാതെ എത്തിയ ആൾക്ക് മദ്യം നൽകിയില്ല; കാത്തിരുന്ന്, ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2021 07:43 AM |
Last Updated: 05th April 2021 07:43 AM | A+A A- |
പ്രതീകാത്മക ചിത്രം
കൊച്ചി: മാസ്ക് ധരിക്കാതെ മദ്യം വാങ്ങാൻ വന്നയാളെ പുറത്താക്കിയ ബിവറേജസ് കോർപറേഷൻ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു. കൊച്ചി നെടുമ്പാശേരിയിലാണ് സംഭവം.
സംഭവത്തിൽ ബിവറേജസ് നെടുമ്പാശേരി ഷോപ്പിലെ ക്ലാർക്ക് സേവ്യർ തോമസിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് മാസ്ക് ധരിക്കാതെ സെൽഫ് സർവീസ് കൗണ്ടറിലെത്തിയ ആളെ ജീവനക്കാർ ബലമായി പുറത്താക്കി. സേവ്യർ തോമസ് ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോൾ, ഓട്ടോറിക്ഷയിൽ കാത്തിരുന്ന ഇയാൾ മദ്യക്കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.