ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം; പ്രവർത്തകന് വെട്ടേറ്റു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 09:31 PM |
Last Updated: 06th April 2021 09:33 PM | A+A A- |

പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം. സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശിയായ അഫ്‌സൽ എന്ന യുവാവിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരിക്കേറ്റു.
പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മണ്ഡലത്തിലെ വീട് ആക്രമിച്ച പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിക്കുകയാണ്. സംഘർഷത്തിൽ ആറാട്ട് പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു.