'അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കേണ്ട സമയം' ; മലയാളത്തില്‍ അമിത് ഷായുടെ ട്വീറ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 10:14 AM |
Last Updated: 06th April 2021 10:14 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മലയാളത്തിലാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.
'അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്‍മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'. ട്വീറ്റില്‍ അമിത് ഷാ കുറിച്ചു.
ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ വോട്ടര്‍മാരോട് അതത് പ്രാദേശിക ഭാഷയിലാണ് അമിത് ഷായുടെ ട്വീറ്റ്. ബംഗാളിയിലും തമിഴിലുമാണ് മലയാളത്തില്‍ കൂടാതെ അമിത് ഷാ ട്വീറ്റ് ചെയ്തിട്ടുള്ളത്.