പ്രഫ. കെ എ സിദ്ദീഖ്​ ഹസ്സൻ അന്തരിച്ചു

പ്രഫ. കെ എ സിദ്ദീഖ്​ ഹസ്സൻ അന്തരിച്ചു
ചിത്രം: വിക്കിപിഡിയ
ചിത്രം: വിക്കിപിഡിയ

കോഴിക്കോട്​: ജമാഅത്തെ ഇസ്​ലാമി മുൻ കേരള അമീർ പ്രഫ. കെ എ സിദ്ദീഖ്​ ഹസ്സൻ അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്​റ്റൻറ്​ അമീറും 1990 മുതൽ നാലു തവണ ജമാഅത്തെ ഇസ്​ലാമി കേരള അമീറും ആയിരുന്നു അദ്ദേഹം. എഴുത്തുകാരൻ, ഇസ്‌ലാമിക പണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധ നേടി.  പ്രബോധനം വാരിക മുഖ്യ പത്രാധിപർ, കേരള ഭാഷ ഇൻസ്​ററിറ്റ്യൂട്ട്​ പ്രസിദ്ധീകരിച്ച ഇസ്​ലാം ദർശനത്തി​ൻറെ അസിസ്​റ്റൻറ്​ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്, എ.പി.സി.ആർ, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, മെഡിക്കൽ സർവിസ് സൊസൈറ്റി എന്നിവയുടെ ജനറൽ സെക്രട്ടറിയായിരുന്നു.

ഭാര്യ: വി.കെ. സുബൈദ. മക്കൾ: ഫസലുർറഹ്​മാൻ, സാബിറ, ശറഫുദ്ദീൻ, അനീസുർറഹ്​മാൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com