സിപിഎമ്മിന്റേത് ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളുടേയും വോട്ട് ലഭിക്കും; നൂറ് ശതമാനം ജയപ്രതീക്ഷയെന്ന് കെ കെ രമ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 09:07 AM |
Last Updated: 06th April 2021 09:07 AM | A+A A- |
കെ കെ രമ/വീഡിയോ ദൃശ്യം
വടകര: കക്ഷി രാഷ്ട്രിയ ഭേദമന്യേ സിപിഎമ്മിന്റേത് ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളുടേയും വോട്ട് ലഭിക്കുമെന്ന് വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ കെ രമ. നൂറ് ശതമാനം ജയ പ്രതീക്ഷയുണ്ടെന്നും, യുഡിഎഫിന്റെ ശക്തമായ പിന്തുണ ഒപ്പമുണ്ടായിരുന്നതായും കെ കെ രമ പറഞ്ഞു.
സിപിഎമ്മിന്റെ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന സന്ദേശം മണ്ഡലത്തില്‍ ശക്തമായി പ്രതിഫലിച്ചിട്ടുണ്ട്. വടകരയുടെ വികസനമാണ് മുന്‍പോട്ട് വെക്കുന്നതെന്നും രമ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.