പിണറായിയേക്കാള്‍ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാവും: ഇ ശ്രീധരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2021 12:37 PM |
Last Updated: 07th April 2021 12:37 PM | A+A A- |
ഇ ശ്രീധരന്‍/ടെലിവിഷന്‍ ദൃശ്യം
പാലക്കാട്: അധികാരത്തില്‍ എത്തിയാല്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചുവാര്‍ക്കുമെന്ന് ബിജെപി നേതാവും പാലക്കാട്ടെ സ്ഥാനാര്‍ഥിയുമായ ഇ ശ്രീധരന്‍. മുഖ്യമന്ത്രിയാവാന്‍ ബിജെപി ആവശ്യപ്പെട്ടാല്‍ നിരസിക്കില്ല. രാഷ്ട്രീയകാര്യങ്ങളില്‍ ഒഴിച്ച് ഏതു ചുമതലയും ഏറ്റെടുക്കും. പിണറായി വിജയനേക്കാള്‍ മികച്ച മുഖ്യമന്ത്രിയാവും. മറ്റ് ഏതു സംസ്ഥാനത്തെയും മുഖ്യമന്ത്രിയേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കാനാവുമെന്ന് ചാനല്‍ അഭിമുഖത്തില്‍ ഇ ശ്രീധരന്‍ പറഞ്ഞു.
ജയിച്ചുകഴിഞ്ഞാലുള്ള ഒരുക്കങ്ങളെല്ലാം സംവിധാനം ചെയ്തുകഴിഞ്ഞു. ഓഫിസ് എടുത്തു, അതിനൊപ്പം ഗസ്റ്റ് ഹൗസുമുണ്ട്.
''പാലക്കാട്ട് ഞാന്‍ അധികകാലം ജീവിച്ചിട്ടില്ല. അവര്‍ മെട്രൊ മാന്‍, മെട്രോ മാന്‍ എന്നു കേട്ടിട്ടേയുള്ളൂ. കണ്ടിട്ടില്ല. പക്ഷേ, എന്നെപ്പറ്റി എല്ലാവര്‍ക്കും എല്ലാം അറിയാം. അതെനിക്കു വലിയ അദ്ഭുതമായി. എന്നെപ്പറ്റി ആറു പുസ്തകങ്ങളുണ്ട്. പലരും പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ചെറിയ കുട്ടികള്‍ക്കു കൂടി എന്നെപ്പറ്റി അറിയാം. വലിയ ആവേശവും വലിയ ആദരവുമൊക്കെയായിരുന്നു അവര്‍ക്ക്. വ്യക്തിപ്രഭാവം കൊണ്ടാണ് എനിക്കു വോട്ടു കിട്ടുക''- ശ്രീധരന്‍ പറഞ്ഞു.
ഒരു സീറ്റുള്ള ബിജെപി 35 സീറ്റില്‍ എത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. അതൊരു കുതിപ്പാണ്. 35 സീറ്റ് കിട്ടിയാല്‍ ബിജെപി ആയിരിക്കും കിങ് മേക്കര്‍. ആരു ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും അവരു തീര്‍ച്ചയാക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു.