ഇനി അമ്പലപ്പുഴ കൃഷ്ണന്റെ തിടമ്പേറ്റാന്‍ ഇല്ല; ഗജരാജന്‍ വിജയകൃഷ്ണന് വിട

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞു
അമ്പലപ്പുഴ വിജയകൃഷ്ണൻ
അമ്പലപ്പുഴ വിജയകൃഷ്ണൻ

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ക്ഷേത്രത്തിലെ നിത്യസാന്നിധ്യമായ അമ്പലപ്പുഴ വിജയകൃഷ്ണന് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് ഭക്തര്‍ പ്രതിഷേധിച്ചു.

ക്ഷേത്രത്തിലെ ആനയായിരുന്ന അമ്പലപ്പുഴ രാമചന്ദ്രന്‍ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണന്‍. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നളളിപ്പുകള്‍ക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. 2010ല്‍ തൃശൂര്‍പൂരത്തിലും വിജയകൃഷ്ണന്‍ പങ്കെടുത്തിരുന്നു. 2011ല്‍ മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് മൂലം വിജയകൃഷ്ണന്റെ കാലുകളില്‍ വ്രണം വന്നത് വിവാദം ആയിരുന്നു.

ഏറെ പ്രത്യേകതകള്‍ ഉള്ള ആനയായിരുന്നു വിജയകൃഷ്ണന്‍. നിലത്തിഴയതക്ക നീളമുള്ള തുമ്പിക്കൈ, ഉള്ളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഭംഗിയാര്‍ന്ന കൊമ്പുകള്‍, മറ്റാനകളെ അപേക്ഷിച്ച് വാല്‍ രോമങ്ങളാല്‍ സമൃദ്ധം തുടങ്ങി ലക്ഷണമൊത്ത വിജയകൃഷ്ണനെ ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com