കെഎസ്ആര്‍ടിസിയില്‍ ഏപ്രില്‍ 30 വരെ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 02:23 PM |
Last Updated: 08th April 2021 02:23 PM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ അനുവദിച്ചിരിക്കുന്ന യാത്രയുടെ കാലാവധി കെഎസ്ആര്‍ടിസി നീട്ടി. ഏപ്രില്‍ 30 വരെ സൗജന്യനിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു അടക്കമുള്ള പൊതുപരീക്ഷകള്‍ കണക്കിലെടുത്താണ് തീരുമാനം.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്നുമുതലാണ് ആരംഭിച്ചത്. കഴിഞ്ഞ മാസം നടക്കേണ്ട പരീക്ഷ, തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ മാസത്തേയ്ക്ക് നീട്ടിയത്. വെള്ളിയാഴ്ച തുടങ്ങുന്ന വിഎച്ച്എസ്ഇയില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.
2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ് എസ്എല്‍സി പരീക്ഷയെഴുതുന്നത്. 2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നത്.