ചായപ്പൊടിയുമായി വന്ന ചരക്കുലോറി 40 അടി താഴ്ചയിലേക്കു മറിഞ്ഞു ; ഡ്രൈവറെ കാണാനില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 08:31 AM |
Last Updated: 08th April 2021 08:31 AM | A+A A- |
ലോറി അപകടത്തില്‍പ്പെട്ട നിലയില്‍ / ടെലിവിഷന്‍ ചിത്രം
കോഴിക്കോട് : തമിഴ്‌നാട്ടില്‍ നിന്നു ചായപ്പൊടിയുമായി കൊച്ചിയിലേക്ക് പുറപ്പെട്ട ചരക്കു ലോറി 40 അടി താഴ്ചയിലേക്കു മറിഞ്ഞു. നാടുകാണി ചുരത്തില്‍ വെച്ചാണ് ലോറി അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11.30 നാണ് സംഭവം.
ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇയാള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടതാണോ എന്ന സംശയവുമുണ്ട്.
കേരള അതിര്‍ത്തിയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ദേവാല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത്.