ഉമ്മന്‍ചാണ്ടിക്ക് കോവിഡ്

അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ്.
ഉമ്മന്‍ ചാണ്ടി/ഫയല്‍
ഉമ്മന്‍ ചാണ്ടി/ഫയല്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ്. രണ്ടുദിവസമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ കോഴികകോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മുഖ്യമന്ത്രിക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. 

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും ഭര്‍ത്താവും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് റിയാസിനും രോഗം സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com