മുഖ്യമന്ത്രിക്ക് കോവിഡ് 

കണ്ണൂരിലെ വീട്ടില്‍ കഴിയുന്ന മുഖ്യമന്ത്രിയെ തുടര്‍ചികിത്സയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്. നിലവില്‍ രോഗലക്ഷണങ്ങളില്ല. കണ്ണൂരിലെ വീട്ടില്‍ കഴിയുന്ന മുഖ്യമന്ത്രിയെ തുടര്‍ചികിത്സയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. 

കഴിഞ്ഞദിവസം മകള്‍ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്തിയത്. 
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയും കുടുംബവും നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

സിപിഎം നേതാവും ബേപ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് റിയാസിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പിണറായിയുടെ മരുമകന്‍ കൂടിയാണ് റിയാസ്. പിണറായിയുടെ മകളും മരുമകനും ചികിത്സയിലാണ്. കഴിഞ്ഞ മാസം ആദ്യം പിണറായി വിജയന്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com