വര്‍ക്കലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് നാട്ടുകാര്‍

വര്‍ക്കല നടയറകുന്നിലെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കുന്നില്‍ പുത്തന്‍വീട്ടില്‍ അല്‍സമീറാണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: വര്‍ക്കലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല നടയറകുന്നിലെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി കുന്നില്‍ പുത്തന്‍വീട്ടില്‍ അല്‍സമീറാണ് മരിച്ചത്. നടയറയിലെ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാറ്ററിങ് തൊഴിലാളിയായ അല്‍സമീറിന് ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 

അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.സജീനയാണ് അല്‍സമീറിന്റെ ഭാര്യ. ഇവര്‍ ഗര്‍ഭിണിയാണ്. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com