അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം; പാപ്പാൻ പൊലീസ് കസ്റ്റഡിയില്‍, നാട്ടുകാരുടെ പ്രതിഷേധം

ആ​ന​യ്ക്ക് മ​തി​യാ​യ ചി​കി​ൽ​സ ല​ഭി​ച്ചി​ല്ലെ​ന്നും മർദിച്ചെന്നും ആരോപിച്ച് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻറ് എ​ൻ വാ​സു​വി​നെ ആ​ന​പ്രേ​മി​ക​ൾ ത​ട​ഞ്ഞു
VIJAYAKRISHNAN
VIJAYAKRISHNAN

അ​മ്പ​ല​പ്പു​ഴ: കൊ​മ്പ​ൻ അ​മ്പ​ല​പ്പു​ഴ വി​ജ​യ​കൃ​ഷ്ണ​ൻ ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ പാ​പ്പാ​ൻ പ്ര​ദീ​പിനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു. പ്ര​ദീ​പി​നേ​യും പാ​പ്പാ​ൻ അ​നി​യ​പ്പ​നേ​യും സ​സ്പെ​ൻ​ഡ് ചെ​യ്തിട്ടുണ്ട്. ആ​ന​യ്ക്ക് മ​തി​യാ​യ ചി​കി​ൽ​സ ല​ഭി​ച്ചി​ല്ലെ​ന്നും മർദിച്ചെന്നും ആരോപിച്ച് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻറ് എ​ൻ വാ​സു​വി​നെ ആ​ന​പ്രേ​മി​ക​ൾ ത​ട​ഞ്ഞു. 

ക്ഷേ​ത്ര​പ​രി​സ​ര​ത്തു​ നി​ന്ന് ആ​ന​യു​ടെ ജ​ഡം മാ​റ്റാ​ൻ അ​നു​വ​ദി​ക്കാ​തെയാണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചത്. ആ​ന​യെ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​ണ് പെ​ട്ടെ​ന്ന് ച​രി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. വി​ജ​യ​കൃ​ഷ്ണ​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ 1989ലാ​ണ് അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര വി​ക​സ​ന ട്ര​സ്റ്റി​ൻറെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ്പ​ല​പ്പു​ഴ കണ്ണ​ൻറെ ന​ട​യി​ൽ ഇ​രു​ത്തി​യ​ത്.

 ​ഇപ്പോ​ഴ​ത്തെ പാ​പ്പാ​ൻ ആ​ന​യെ ച​ട്ട​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ നി​ര​ന്ത​രം മ​ർ​ദി​ച്ചി​രു​ന്ന​താ​യി നാട്ടുകാർ ആ​രോ​പി​ക്കു​ന്നു.‌  വി​ജ​യ​കൃ​ഷ്ണ​ന് പൂ​ർ​ണ​വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നം​വ​കു​പ്പും നി​ർ​ദേ​ശം ന​ൽ​കി​യിരു​ന്നു. എ​ന്നാ​ൽ ദേ​വ​സ്വം ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഇ​തു പ​രി​ഗ​ണി​ക്കാ​തെ  ക്ഷേ​ത്ര​ങ്ങ​ളി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് കൊ​ടു​ത്തു. 

ആനയുടെ കാ​ലു​ക​ൾ​ക്ക് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ത​ല​യ്‌​ക്കും പ​രി​ക്കേറ്റിട്ടുണ്ട്. അ​വ​ശ​നി​ല​യി​ലാ​യ ആ​ന, ത​ള​ച്ചി​രു​ന്ന തെ​ങ്ങ് താ​ങ്ങാ​ക്കി​യാ​ണ് നി​ന്നി​രു​ന്ന​തെ​ന്ന് നാ​ട്ടുകാ​ർ പ​റ​യു​ന്നു. ബുധനാഴ്ച രാ​വി​ലെ ക്ഷേ​ത്ര​ക്കു​ള​ത്തി​ന് സ​മീ​പ​ത്തു​ള്ള ആ​ന​ത്ത​റ​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു​വീ​ണു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com