'ക്രഷിങ് ദ കര്‍വ്'; രോഗവ്യാപനം തടയാന്‍ പുതിയ കര്‍മ്മ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

വന്‍തോതില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗം തടയാന്‍ കര്‍മ്മ പദ്ധതിയുമായി ആരോഗ്യ വകുപ്പ്. ക്രഷിംഗ് ദ കര്‍വ് എന്ന പേരിലാണ് കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്. പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധശേഷി നല്‍കുകയെന്നതാണ് ലക്ഷ്യമിടുന്നത്. 

വാക്‌സിന്‍ നല്‍കിയാല്‍ വരാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, രോഗം വന്നാലും ഗുരുതരമാകാനുള്ള സാധ്യതയും കുറവാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. വന്‍തോതില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണ്. 

റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹിക പ്രതിബദ്ധതയുള്ള സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പരമാവധി ആളുകളെ ബോധവല്‍ക്കരിച്ച് വാക്‌സിന്‍ എടുപ്പിച്ച് രോഗപ്രതിരോധശേഷി കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. പരമാവധി പരിശോധനകള്‍  കൂട്ടി രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തിലാക്കി രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നു. 

നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രോഗവ്യാപനം വര്‍ധിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണത്തിലേക്ക് പോകേണ്ടി വരുമെന്നും ശൈലജ പറഞ്ഞു. 

കോവിഡ് ബാധിച്ച് ചികില്‍സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള പിണറായി വിജയന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് രാവിലെ പരിശോധിച്ചിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ഉമ്മന്‍ചാണ്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com