എട്ടു ജില്ലകളില്‍ ഇന്നും ശക്തമായ വേനല്‍ മഴ ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത, മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th April 2021 08:39 AM |
Last Updated: 09th April 2021 08:40 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 12 വരെ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ഇന്നും മഴയുണ്ടാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.
അഞ്ചു മുതല്‍ 20 മില്ലി മീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകില്ല. ചിലയിടങ്ങളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ കേരളത്തില്‍ ലഭിച്ചത് 20 ശതമാനം അധിക മഴയാണ്. 53.6 മി. മീ. മഴയാണ് സാധാരണ ഇക്കാലയളവില്‍ ലഭിക്കേണ്ടത്. എന്നാല്‍ 64.1 മി. മീ. മഴ ലഭിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.