പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി മരിച്ച നിലയില്‍

വളയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫെയ്‌സ്ബുക്ക്‌
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ പ്രതി മരിച്ച നിലയില്‍. വോട്ടെടുപ്പ് ദിവസം മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വളയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊക്ലി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത് പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. 

വോട്ടെടുപ്പ് ദിവസം ഉണ്ടായ കൊലപാതകത്തിന് പിന്നാലെ രതീഷ് ഒളിവിലായിരുന്നു. രതീഷിനെ പിടികൂടാന്‍ പൊലീസ് നാടുമുഴുവന്‍ തെരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തേക്ക് പോയിട്ടുണ്ട്. മന്‍സൂറിന്റെ അയല്‍വാസിയാണ് രതീഷ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com