പാസഞ്ചര്‍ ട്രെയിനുകള്‍ ഉടന്‍ തുടങ്ങില്ല; അന്തര്‍ സംസ്ഥാന ട്രെയിനുകള്‍ സര്‍വീസ് തുടരും

നിലവില്‍ ഓടുന്ന ഒരു തീവണ്ടികളിലും സീറ്റുകളുടെ എണ്ണം കുറയ്ക്കില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉടന്‍ തുടങ്ങില്ല. തീവണ്ടികളില്‍ തിരക്ക് കൂടിയ സാഹചര്യത്തിലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇപ്പോള്‍ തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ഓടുന്ന അന്തര്‍സംസ്ഥാന ട്രെയിനുകളെല്ലാം സര്‍വീസ് തുടരും. 

മെമു സര്‍വീസും തുടരുമെന്നും റെയില്‍വേ അറിയിച്ചു. നിലവില്‍ ഓടുന്ന ഒരു തീവണ്ടികളിലും സീറ്റുകളുടെ എണ്ണം കുറയ്ക്കില്ല. മുഴുവന്‍ സീറ്റുകളിലും ആളുകളെ കയറ്റും. പക്ഷേ നിയന്ത്രണം കടുപ്പിക്കും. അന്തര്‍സംസ്ഥാന തീവണ്ടികള്‍ വരുന്നതിനോ പോകുന്നതിനോ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. 

പ്ലാറ്റ്‌ഫോമുകളില്‍ തിരക്ക് പൊതുവേ കൂടുന്നുണ്ട്. സന്ദര്‍ശകരടക്കം പ്ലാറ്റ്‌ഫോമുകളിലേക്ക് വരുന്നത് കാര്യമായി നിയന്ത്രിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പേടിച്ച് ഇതരസംസ്ഥാനത്തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങാന്‍ തിരക്ക് കൂട്ടുന്നുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍ മുകുന്ദ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com