മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ച് നിർത്തി മുത്തച്ഛൻ സാധനം വാങ്ങാൻ പോയി; ക്ഷുഭിതരായി നാട്ടുകാർ

മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ച് നിർത്തി മുത്തച്ഛൻ സാധനം വാങ്ങാൻ പോയി; ക്ഷുഭിതരായി നാട്ടുകാർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തി സാധനം വാങ്ങാൻ പോയ മുത്തച്ഛനെതിരെ ക്ഷുഭിതരായി നാട്ടുകാർ. ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെ മാത്തോട്ടത്താണ് സംഭവം. 

മാർക്കറ്റിൽ ആൾക്കൂട്ടം ആയതിനാൽ മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തിയാണ് മുത്തച്ഛൻ പോയത്. സമയം ഏറെ കഴിഞ്ഞപ്പോൾ കുട്ടി കരയാൻ തുടങ്ങി. ഇതോടെ നാട്ടുകാർ ബസ് സ്റ്റോപ്പിൽ തടിച്ചുകൂടി. ഒന്നും പറയാതെ കുട്ടി കരഞ്ഞതോടെ പൊലീസിൽ വിവരം അറിയിച്ചു. 

ഇതിനിടെ പട്രോളിങ് പൊലീസും സ്ഥലത്തെത്തി. ഈ സമയം ബസ് സ്റ്റോപ്പിൽ ആൾക്കൂട്ടം കണ്ട് മുത്തച്ഛനും സ്ഥലത്തെത്തി. ഇദ്ദേഹത്തെ കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തി. പിന്നാലയാണ് നാട്ടുകാർ മുത്തച്ഛനെ വഴക്കു പറഞ്ഞത്. 

വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ടു പുറകെ വന്നതാണെന്നും ആൾക്കൂട്ടത്തിലേക്ക് കൊണ്ടുപോകേണ്ടെന്നും പെട്ടെന്ന് സാധനം വാങ്ങി വരാം എന്നു കരുതി കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് നി‍ർത്തി മാർക്കറ്റിൽ പോയതാണെന്നും മുത്തച്ഛൻ പൊലീസിനോട് പറഞ്ഞു. മാർക്കറ്റിൽ തിരക്ക് കൂടിയപ്പോൾ വേഗത്തിൽ വരാൻ സാധിച്ചില്ല. അതിനിടെ കുട്ടിയുടെ കാര്യം മറന്നുപോയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. 

പിന്നീട് പൊലീസ് എത്തി നാട്ടുകാരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു. നിലവിലെ സാ​​ഹചര്യത്തിൽ ഒരു കുട്ടിയെ പോലും അനാവശ്യമായി പുറത്തിറക്കരുതെന്നും പൊലീസ് കൂട്ടിച്ചർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com