സന്ദീപ് നായരുടെ പരാതിക്കു പിന്നില്‍ ഉന്നതര്‍, ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നു; ഇഡി ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2021 04:20 PM  |  

Last Updated: 09th April 2021 04:20 PM  |   A+A-   |  

sandeep nair

സന്ദീപ് നായര്‍ / ഫയല്‍ ചിത്രം

 

കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില് പറഞ്ഞു. 

കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് ഇഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സന്ദീപ് നായരുടെ കത്തിനു പിന്നല്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.

ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ കോടതിയുടെ പരിശോധനയില്‍ ഇരിക്കെ വീണ്ടും കേസ് എടുത്തത് കോടതി അലക്ഷ്യമാണെന്നും ഇഡി പറയുന്നു. ക്രൈംബ്രാഞ്ച് മെനഞ്ഞെടുത്ത കഥകളാണ് സന്ദീപ് നായരുടെ പരാതിക്ക് പിന്നിലെന്നും ഇഡി കുറ്റപ്പെടുത്തി.