അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി മലയാളി; വിമാനത്താവളത്തിൽ പിടിയിൽ 

കാസർകോഡ് സ്വദേശി‌ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളി പിടിയിൽ. കാസർകോഡ് സ്വദേശി‌ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് പിടിയിലായത്. 647 ഗ്രാം സ്വർണവുമായാണ് അബ്ദുല്ല അറസ്റ്റിലായത്.

മംഗളൂരു വിമാനത്താവളത്തിൽ വച്ച് ദുബായിൽ നിന്ന് വന്ന വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഇവ പിടികൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com