സംസ്ഥാനത്ത് വീണ്ടും ഷിഗല്ല മരണം ; വയനാട്ടിൽ ആറു വയസ്സുകാരി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ്  ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്
cdc.gov പ്രസിദ്ധീകരിച്ച ചിത്രം
cdc.gov പ്രസിദ്ധീകരിച്ച ചിത്രം

കോഴിക്കോട്: വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു. നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് മരിച്ചത്.  ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്. 

കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ്  ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. കാട്ടുനായ്ക്കര്‍ വിഭാഗത്തിൽപ്പെടുന്ന ആദിവാസി പെൺകുട്ടിയാണ് മരിച്ചത്

ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) അഥവാ ഷിഗല്ലാ രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് പകരുന്നത്.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പോകാനിടയുണ്ട്.

പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com