കീഴ്‌ക്കോടതി പറഞ്ഞാല്‍ അപ്പോള്‍ തന്നെ രാജി വയ്‌ക്കേണ്ടതില്ല; മാണി സാറും ‍ഡെപ്യുട്ടേഷനില്‍ ആളെ വച്ചിട്ടുണ്ട്'- ജലീലിനെ പിന്തുണച്ച് എകെ ബാലന്‍

കീഴ്‌ക്കോടതി പറഞ്ഞാല്‍ അപ്പോള്‍ തന്നെ രാജി വയ്‌ക്കേണ്ടതില്ല; മാണി സാറും ഡെപ്യൂട്ടഷനില്‍ ആളെ വച്ചിട്ടുണ്ട്'- ജലീലിനെ പിന്തുണച്ച് എകെ ബാലന്‍
കീഴ്‌ക്കോടതി പറഞ്ഞാല്‍ അപ്പോള്‍ തന്നെ രാജി വയ്‌ക്കേണ്ടതില്ല; മാണി സാറും ‍ഡെപ്യുട്ടേഷനില്‍ ആളെ വച്ചിട്ടുണ്ട്'- ജലീലിനെ പിന്തുണച്ച് എകെ ബാലന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ കുറ്റക്കാരനാണെന്ന ലോകായുക്ത വിധിക്ക് പിന്നാലെ കെടി ജലീലിനെ പിന്തുണച്ച് നിയമമന്ത്രി എകെ ബാലന്‍. ഒരു കോടതി വിധി വന്നാലുടന്‍ തന്നെ രാജി വയ്ക്കുന്ന സ്ഥിതി കേരളത്തില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. 

'മന്ത്രി ഇപ്പോള്‍ തന്നെ രാജി വയ്ക്കണം എന്നാണ് പറയുന്നത്. മുന്‍പ് ഇത്തരം അവസരങ്ങളില്‍ ആരും രാജിവച്ചിട്ടില്ലല്ലോ. കീഴ്‌ക്കോടതിയില്‍ നിന്ന് വിധിയുണ്ടായാന്‍ ഉടന്‍ രാജിയെന്ന സ്ഥിതി നമ്മുടെ കേരളത്തില്‍ ഇല്ല'.

'കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് ജലീലിന്റെ ബന്ധു കെടി അദീബിനെ നിയമിക്കുന്നത്. ഡെപ്യൂട്ടേഷനിലാണ് നിയമിച്ചത്. ബന്ധു, നിയമപ്രകാരം അര്‍ഹനാണോ എന്ന് മാത്രമേ നമ്മള്‍ പരിശോധിക്കേണ്ടതുള്ളു. ഡെപ്യുട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കാന്‍ പാടില്ല എന്ന് എവിടെയും പറയുന്നില്ല. യോഗ്യതയുണ്ടോ ഇല്ലയോ എന്നത് മാത്രമെ ചിന്തിക്കേണ്ടതുള്ളു'. 

'കോടതി വിധി ഞാന്‍ കണ്ടിട്ടില്ല. ഡെപ്യുട്ടേഷനില്‍ ബന്ധുവിനെ നിയമിച്ചു എന്നാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മഞ്ഞളാംകുഴി അലി ഡെപ്യൂട്ടഷനില്‍ ആളെ എടുത്തിട്ടുണ്ട്. ബന്ധുവാണോ എന്നറിയില്ല. കെഎം മാണി സാറും ഡെപ്യൂട്ടഷനില്‍ ആളെ വച്ചിട്ടുണ്ട'്. 

'അങ്ങനെയെങ്കില്‍ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാന്‍ സാധിക്കില്ല. അദീബിന്റെ യോഗ്യത സംബന്ധിച്ച് ജലീലില്‍ ഗവര്‍ണറേയും ഹൈക്കോടതിയേയും ജലീല്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. രണ്ട് ഭാഗത്തു നിന്നു ജലീലിനെതിരെ ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല'. 

നിലവിലെ ലോകയുക്ത വിധിക്കെതിരെ പരിശോധിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയതായും ബാലന്‍ കൂട്ടിച്ചേര്‍ത്തു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ജലീലിന്റെ തീരുമാനം. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ജലീലിന്റെ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com